പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഭരണസമിതി യോഗം വീക്ഷിക്കുവാൻ പൊതുജനങ്ങൾക്ക് പ്രവേശനനുവാദമുണ്ടോ ?

പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഭരണസമിതി യോഗം വീക്ഷിക്കുവാൻ പൊതുജനങ്ങൾക്ക് പ്രവേശനനുവാദമുണ്ടോ ?
________ 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുത്ത് അയച്ച അംഗങ്ങളുടെ പ്രകടനം എങ്ങനെയുണ്ടെന്ന് കാണുവാൻ പൊതുജനങ്ങൾക്ക് ആഗ്രഹമുണ്ടാകും. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിരീക്ഷകരായി പൊതുജനങ്ങൾക്ക് പ്രവേശിക്കാനുള്ള അവകാശവുമുണ്ട്. അത് കൊട്ടി അടക്കപ്പെട്ടിട്ടില്ല. നമ്മുടെ സ്വന്തം മെമ്പർ പുലിയാണോ പൂച്ചയാണോ എന്നറിയാനുള്ള ആഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കും. ഇതിനുവേണ്ടി സെക്രട്ടറിക്ക് അപേക്ഷ കൊടുക്കേണ്ടതുണ്ട്. എന്നാൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ മിനിറ്റ്സിൽ രേഖപ്പെടുത്താവുന്ന കാരണങ്ങളാൽ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ പൊതുജനത്തിനെ മുഴുവനായോ, ഒരു വ്യക്തിയെ മാത്രമായോ മാറ്റി നിർത്തുവാൻ നിർദ്ദേശിക്കാവുന്നതാണ്. ആ കാരണങ്ങൾ പിന്നീട് ചോദിച്ചാൽ വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കേണ്ടതുമുണ്ട്. ആയതുകൊണ്ട് 
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഭരണസമിതിയിലെ പ്രകടനം കാണുവാൻ പൊതുജനങ്ങൾക്ക് അവകാശവും അധികാരവുമുണ്ട്.
.......................................