ഏകപക്ഷീയമായി നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് പിൻവലിക്കാമോ?

ഏകപക്ഷീയമായി നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് പിൻവലിക്കാമോ?

ജേക്കബ് സാർ ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുള്ള സീനിയർ സിറ്റിസണാണ്. കഴിഞ്ഞ പത്തുവർഷമായി കൃത്യമായി പോളിസി പുതുക്കുന്നു. അടുത്തിടെ അദ്ദേഹത്തിന് ഒരു സർജറി വേണ്ടി വന്നു. ചിലവായ തുക ലഭിക്കുവാൻ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് തുകയുടെ 60% മാത്രമേ അദ്ദേഹത്തിന് ലഭിക്കുകയുള്ളൂയെന്നും, തൻ വർഷം പോളിസി പുതുക്കിയശേഷം, ഉപഭോക്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും കമ്പനി അവകാശപ്പെട്ടു.

യഥാർത്ഥത്തിൽ നിലവിലുള്ള പോളിസി പുതുക്കുക എന്നർത്ഥമാക്കുന്നത് പഴയ പോളിസി പുനരുജ്ജീവിപ്പിക്കുക എന്നതാണ്. ഇൻഷുറൻസ് കമ്പനി പഴയ പോളിസി ഉപഭോക്താവിന് പുതുക്കി നൽകിയിട്ടുണ്ടെങ്കിൽ പഴയ കരാറിൽ യാതൊരു മാറ്റവും വന്നിട്ടില്ലായെന്നർത്ഥം. നിയമ പ്രകാരം നിലവിലുള്ള പോളിസിയിലെ കരാർ ഉടമ്പടികൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റമുണ്ടാകുമെങ്കിൽ, മുൻപേ തന്നെ ഇൻഷുറൻസ് കമ്പനി ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്. അങ്ങനെ അറിയിച്ചിട്ടില്ലെങ്കിൽ ഉപഭോക്ത നിയമപ്രകാരം ഇൻഷുറൻസ് കമ്പനിയുടെ സേവനത്തിൽ വന്ന അപര്യാപ്തതയായി കണക്കാക്കപ്പെടും.

 നിലവിലുള്ള പോളിസികൾ ഭാവിയിൽ പിൻവലിക്കുമെങ്കിലും അത്തരം വിവരങ്ങൾ കമ്പനി തുടക്കത്തിൽ തന്നെ കരാർ ഉടമ്പടികളിൽ എഴുതി ചേർക്കേണ്ടതാണ്. എന്നിരുന്നാലും പോളിസി നിർത്തലാക്കുന്നതിന് മുമ്പ് കാലേകൂട്ടി ഉപഭോക്താവിനെ അറിയിക്കേണ്ട ഉത്തരവാദിത്തം കമ്പനിക്കുണ്ട്. 

 ഇത്തരം കാര്യങ്ങളിൽ കമ്പനിക്കുണ്ടാകുന്ന പാളിച്ചകൾ സേവനത്തിൽ വന്ന അപര്യാപ്തയായി കണക്കാക്കി ഉപഭോക്ത കോടതിയെ സമീപിക്കാവുന്നതാണ്.
തയ്യാറാക്കിയത്