🔴🔴🔴
'പാതി വില ' സ്കൂട്ടർ കച്ചവടത്തിനെതിരെ ഉപഭോക്ത കോടതിയെ സമീപിക്കാമോ?
പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വ്യാമോഹിപ്പിച്ച് പൊതുജനങ്ങളെ കബളിപ്പിച്ച പ്രസ്ഥാനങ്ങൾക്കെതിരെ ഉപഭോക്ത കോടതിയിൽ കേസ് കൊടുക്കുവാൻ സാധിക്കും. പല NGO കളും ഉത്തരവാദിത്വത്തിൽ നിന്ന് കൈ കഴുകി രക്ഷപ്പെടുവാനാണ് ശ്രമിക്കുന്നത്.
എന്നാൽ ഇക്കൂട്ടർക്കെതിരെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്, 2019 പ്രകാരം അതാത് ജില്ലകളിലുള്ള ഉപഭോക്ത കോടതിയെ സമീപിക്കുവാൻ സാധിക്കും. മുൻകൂറായി പണം വാങ്ങി രേഖകൾ നൽകുകയും, കൃത്യസമയത്ത് വാഹനം നൽകാതിരിക്കുകയും ചെയ്യുന്നത് ഉപഭോക്ത നിയമപ്രകാരം UNFAIR AND DECEPTIVE TRADE PRACTICE ആണ്.
മാത്രവുമല്ല പകുതി വിലയ്ക്ക് വാഹനം നൽകാമെന്നുള്ള മോഹിപ്പിക്കുന്ന തെറ്റായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച നടപടികൾ CONSUMER PROTECTION ACT, 2019 SECTION 47(1)(i) പ്രകാരം നിയമവിരുദ്ധമാണ്.
ഇത്തരം തെറ്റായ വ്യാപാര നടപടികൾക്കെതിരെ, ആവശ്യമായ രേഖകൾ ഉണ്ടെങ്കിൽ ഉപഭോക്ത കോടതിയെ സമീപിക്കുവാൻ സാധിക്കും.
പരാതി സ്വീകരിച്ച് ഇക്കാര്യത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്നല്ലാതെ, പണം തിരിച്ചു മെടിച്ചു നൽകുവാനുള്ള ബാധ്യത പോലീസിനില്ല. പണം വാങ്ങിയ സെക്രട്ടറിയെയും പ്രസിഡണ്ടിനെയും ആരോപണ വിധേയമായ സ്ഥാപനം സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാമെന്ന് വിചാരിച്ചാലും, സ്ഥാപനത്തിന്റെ മേലുള്ള നിയമപരമായ ബാധ്യത ഒഴിവാക്കപ്പെടില്ല. പണം വാങ്ങിയ സ്ഥാപനത്തിന് കൃത്യസമയത്ത് വാഹനം ഉപഭോക്താവിന് നൽകുവാനുള്ള ഉത്തരവാദിത്തമുണ്ട്.
ഒരു വഞ്ചിക്കപ്പെട്ട ഉപഭോക്താവ് എന്ന നിലയിൽ, വാഹനത്തിനു വേണ്ടി പണം നൽകിയ വ്യക്തിക്ക് പണം കൈപ്പറ്റിയ സ്ഥാപനത്തിനെതിരെ ഉപഭോക്ത കോടതിയെ സമീപിക്കാവുന്നതാണ്.
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075