ജപ്തി വിരുദ്ധ ബിൽ നിയമസഭ പാസാക്കി : ആയിരങ്ങൾക്ക് ആശ്വാസം

കേരള നിയമസഭ ജപ്തി വിരുദ്ധ ബിൽ പാസാക്കി: ആയിരങ്ങൾക്ക് ആശ്വാസം
  അഡ്വ. ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ് 
"ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും."

കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ 1968 ലെ നിയമം ഭേദഗതി ചെയ്താണ് കേരള നിയമസഭ പാസാക്കിയത്. 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ (The Kerala Taxation Laws (Amendment) Bill - 2024) ഏകകണ്ഠമായി അംഗീകരിച്ചു.

ഇനി കുടുംബങ്ങളെ തെരുവിലാക്കാനാവില്ല

കേരളത്തിലെ ഏതെങ്കിലും ബാങ്കിനോ ധനകാര്യ സ്ഥാപനത്തിനോ സർക്കാർ വകുപ്പുകൾക്കോ വീടോ, ഭൂമിയോ, കെട്ടിടമോ, മറ്റ് വസ്തുവോ ജപ്തി ചെയ്ത് കുടുംബങ്ങളെ തെരുവിൽ തള്ളാനാകില്ല.
സഹകരണ ബാങ്കുകൾ, ദേശസാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കൊമേഴ്സ്യൽ ബാങ്കുകൾ തുടങ്ങിയവയുടെ ജപ്തി നടപടികളിൽ ഇടപെടാനുള്ള പൂർണ്ണ അധികാരം ഈ നിയമം കേരള സർക്കാരിന് നൽകുന്നു.
1968 ലെ 87 സെക്ഷനുകളുള്ള റവന്യൂ റിക്കവറി ആക്റ്റാണ് ഭേദഗതി ചെയ്തത്.

Revenue Recovery Proceedings (നികുതി വസൂലാക്കൽ നടപടികൾ)

പുതിയ ജപ്തി വിരുദ്ധ ബിൽ കേരള സർക്കാരിന് ജപ്തി നടപടികളിൽ ഇടപെടാൻ, സ്റ്റേ നൽകാൻ, മൊറട്ടോറിയം പ്രഖ്യാപിക്കാൻ അധികാരം നൽകുന്നു.
നിർദ്ദിഷ്ട തുകവരെ ജപ്തി തടയാനുള്ള അധികാരം വിവിധ അധികാര കേന്ദ്രങ്ങൾക്ക് അനുവദിച്ചു:

₹25,000 വരെ – തഹസിൽദാർ

₹1,00,000 വരെ – ജില്ലാ കളക്ടർ

₹5,00,000 വരെ – റവന്യൂ വകുപ്പ് മന്ത്രി

₹10,00,000 വരെ – ധനകാര്യ വകുപ്പ് മന്ത്രി

₹20,00,000 വരെ – കേരള മുഖ്യമന്ത്രി

₹20,00,000ലേയ്ക്ക് മുകളിൽ – കേരള സർക്കാർ


ജപ്തി നടപടികൾ തടയാനും, ഗഡുക്കളായി പണം അടച്ച് വീട് തിരിച്ചു നേടാനുമുള്ള അധികാരങ്ങളാണ് ഈ ബില്ലിനുള്ളത്.

ജപ്തി ചെയ്ത വസ്തു ഉടമക്ക് വിറ്റഴിക്കാം

ഒരു വീട്, ഭൂമി, കെട്ടിടം എന്നിവ ജപ്തി ചെയ്യപ്പെട്ടാൽ ഉടമക്ക് അത് വിറ്റഴിക്കാം.
ഉടമ മരിച്ചാൽ, അവകാശികൾക്ക് വിറ്റഴിക്കാം.
ജില്ലാ കളക്ടറുടെ അനുമതി വാങ്ങി രജിസ്റ്റർ ചെയ്താൽ മാത്രമേ വിൽപന സാധ്യമാവൂ.

പലിശ കുറച്ചു നൽകണം

മുൻപ് 12% ആയിരുന്ന പലിശ 9% ആക്കി കുറച്ചിരിക്കുന്നു.

ജപ്തി ചെയ്ത വസ്തു ഉടമക്ക് തിരിച്ച് എടുക്കാം

ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം, മറ്റ് വസ്തുക്കൾ ഇനി ഉടമകൾക്കും അവകാശികൾക്കും തിരികെ ലഭ്യമാക്കാം.
പണം ഗഡുക്കളായി അടച്ച് വസ്തു തിരിച്ചു നേടാനുള്ള വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജപ്തി ചെയ്ത വസ്തു 1 രൂപയ്ക്ക് സർക്കാരിന് ഏറ്റെടുത്ത് ഉടമക്ക് തിരിച്ച് നൽകാം

ലേലത്തിൽ വിറ്റഴിക്കാനാകാത്ത വീട്, ഭൂമി, കെട്ടിടം, വസ്തു (Boat-in-Land) എന്നിവ 1 രൂപ പ്രതിഫലം നൽകി സർക്കാർ ഏറ്റെടുക്കാനും ഉടമക്ക് തിരിച്ച് നൽകാനും ബിൽ അധികാരം നൽകുന്നു.
ഉടമ മരിച്ചാൽ അവകാശികൾക്ക് 5 വർഷത്തിനുള്ളിൽ തിരിച്ച് ലഭിക്കാനാകും.
പണം ഗഡുക്കളായി അടയ്ക്കുന്നതിനും സാവകാശം നൽകും.

സർക്കാർ 5 വർഷത്തിനുള്ളിൽ ഈ വസ്തു മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാൻ പാടില്ല. പൊതു ആവശ്യങ്ങൾക്കായി ഈ വസ്തു വേണ്ടി വരുന്നില്ല. വസ്തുവിൽ മാറ്റം വരുത്താൻ പാടില്ല.

കർശനമായ നിയമം ആയതിനാൽ ജപ്തി ഭീതിയില്ലാത്ത കേരളത്തിന് ഇനി വഴിയൊരുങ്ങി!